പോളിസി പ്ലാനിംഗ്, മോണിറ്ററിംഗ് ആന്‍റ് ഇവാല്യുവേഷന്‍

വിദ്യാഭ്യാസ മേഖലയില്‍ പുതുതായി ഉരുത്തിരിയുന്ന വിഷയങ്ങളെപ്പറ്റിയും, അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും മേധാവികളെയും പറ്റി പഠനം നടത്തുക എന്നതാണ് ഈ വകുപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അതുപോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നയരൂപീകരണം എങ്ങനെയാണ് സാധ്യമാകുന്നത്, അതിന്‍റെ ഉരുത്തിരിയല്‍ എങ്ങനെയാണ് എന്നിവയെപ്പറ്റിയും ഈ വകുപ്പ് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ ആസൂത്രണത്തിലും, മാനേജ്മെന്‍റിലുമാണ് ഈ വകുപ്പ് പ്രാഥമികമായ ഊന്നല്‍ നല്‍കിയിട്ടുളളത്. വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട്, വിവിധതരം പരിശീലന പരിപാടികള്‍, ശില്പശാലകള്‍, ചര്‍ച്ചകള്‍ എന്നിവ സീമാറ്റ്-കേരള സംഘടിപ്പിക്കുന്നത് ഈ വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്. നയരൂപീകരണവും, മാനേജ്മെന്‍റ് പരിശീലന പരിപാടിയെപ്പറ്റിയും ഉളള വിലയിരുത്തലുകള്‍ നടത്തുന്നതും ഈ വകുപ്പാണ്. അത്തരം വിലയിരുത്തലുകള്‍ നടത്തുന്നതിനാവശ്യമായ ആധുനിക വിദ്യകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുന്നതും ഈ വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്. സീമാറ്റ്-കേരളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി, മറ്റ് വകുപ്പുകളോടൊപ്പം ചേര്‍ന്ന് കൊണ്ട് നിരന്തരം പരിശ്രമിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.