ദൗത്യം

സംസ്ഥാന പൊതുവിദ്യാഭ്യാസമേഖലയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും വിദ്യാഭ്യാസമാനേജ്മെന്‍റ് പരിശീലനം പകര്‍ന്നു നല്‍കുക, പരിശീലന പരിപാടികള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ ആസൂത്രണവും ഗവേഷണവുമായി ബന്ധപ്പെട്ട വസ്തുതാശേഖരണം നടത്തി സൂക്ഷിക്കുക, കാര്യക്ഷമമായ ഒരു വിദ്യാഭ്യാസ മാനേജ്മെന്‍റ് വിവരസംവിധാനം നിര്‍മ്മിക്കുക, വിദ്യാഭ്യാസ മാനേജ്മെന്‍റിനാവശ്യമായ നൂതന ആശയങ്ങളും അവയുടെ ശേഖരവും വളര്‍ത്തിയെടുക്കുക, സംസ്ഥാനത്തിനകത്തും, പുറത്തുമുളള നൂതന വിദ്യാഭ്യാസ മാനേജ്മെന്‍റ് പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ മാനേജ്മെന്‍റിനാവശ്യമായ നയങ്ങള്‍ രൂപവല്‍ക്കരിക്കുക, വിദ്യാഭ്യാസ മാനേജ്മെന്‍റ് പ്രോഗ്രാമുകളുടെ സയമബന്ധിതമായ വിലയിരുത്തല്‍ നടത്തുക എന്നിവയാണ് സീമാറ്റ്-കേരളയുടെ പ്രധാന ദൗത്യങ്ങള്‍.