സീമാറ്റ്-കേരളയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് അക്കാദമിക് വിഭാഗത്തില്‍ അഞ്ച് വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സീമാറ്റ്-കേരള ഓഫീസ്സിന്റെ കാര്യക്ഷമവും വ്യവസ്ഥാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയില്‍ പുതുതായി ഉരുത്തിരിയുന്ന വിഷയങ്ങളെപ്പറ്റിയും, അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും മേധാവികളെയും പറ്റി പഠനം നടത്തുക എന്നതാണ് ഈ വകുപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അതുപോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നയരൂപീകരണം എങ്ങനെയാണ് സാധ്യാമാകുന്നത്, അതിന്റെ ഉരുത്തിരിയല് എങ്ങനെയാണ് എന്നിവയെപ്പറ്റിയും ഈ വകുപ്പ് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ ആസൂത്രണത്തിലും, മാനേജ്മെന്റിലുമാണ് ഈ വകുപ്പ് പ്രാഥമികമായ ഊന്നല്‍ നല്‍കിയിട്ടുളളത്. വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട്, വിവിധതരം പരിശീലന പരിപാടികള്‍, ശില്പശാലകള്, ചര്‍ച്ചകള്‍ എന്നിവ സീമാറ്റ്-കേരള സംഘടിപ്പിക്കുന്നത് ഈ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. നയരൂപീകരണവും, മാനേജ്മെന്റ് പരിശീലന പരിപാടിയെപ്പറ്റിയും ഉളള വിലയിരുത്തലുകള്‍ നടത്തുന്നതും ഈ വകുപ്പാണ്. അത്തരം വിലയിരുത്തലുകള്‍ നടത്തുന്നതിനാവശ്യമായ ആധുനിക വിദ്യകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുന്നതും ഈ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. സീമാറ്റ്-കേരളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി, മറ്റ് വകുപ്പുകളോടൊപ്പം ചേര്‍ന്ന് കൊണ്ട് നിരന്തരം പരിശ്രമിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.
വിദ്യാഭ്യാസ മേധാവികള്‍ക്കും ഭരണതലത്തില്‍ നേതൃത്വം നല്കുന്നവര്ക്കും വിദ്യാഭ്യാസ നിര്‍വ്വഹണത്തില്‍ പരിശീലനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന വിഭാഗമാണ് മാനേജ്മെന്റ് ട്രെയിനിംഗ്. വിവിധ കപ്പാസിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമുകളിലൂടെയും ലീഡര്‍ഷിപ്പ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമുകളിലൂടെയും വിദ്യാഭ്യാസ രംഗത്തെ ഗുണഭോക്താക്കള്‍ക്ക് മാനേജ്മെന്റ് പരിശീലനം നല്‍കുക വഴി മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി തങ്ങളുടെ വിദ്യാലയങ്ങളെ മാറ്റുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായ രീതിയില്‍ ആസൂത്രണം ചെയ്ത് നിര്‍വ്വഹിക്കുന്നതിന് സജ്ജമാക്കുന്ന വിഭാഗമാണിത്. ആസൂത്രണം, ഉപദേശം, തേടല്‍, ഷെഡ്യൂള്‍ തയ്യാറാക്കല്‍ എന്നിവയില്‍ നിരന്തരമായ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നതിലും, ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഫലപ്രദമായ സംഭാവനകള്‍ നല്കുന്ന തരത്തിലുളള സെമിനാറുകളും ഗവേഷണങ്ങള്‍ മുതലായവയെല്ലാം നടത്തുന്നതിലും മാനേജ്മെന്റ് ട്രെയിനിംഗ് വിഭാഗം വ്യാപൃതമായിരിക്കുന്നു.
വിദ്യാഭ്യാസ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും മുന്‍നിരയില്‍ നില്ക്കുന്ന മികച്ച ഗവേഷണങ്ങള്‍ നല്‍കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുളള വിഭാഗമാണിത്. വിദ്യാഭ്യാസ രംഗത്ത് നേതൃസ്ഥാനം വഹിക്കുന്നവരുടെ നേതൃഗുണങ്ങളും നിര്‍വ്വഹണ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായുളള സീമാറ്റ്-കേരളയുടെ ലക്ഷ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നതിനായി ഈ വിഭാഗം പ്രവര്‍ത്തിക്കുന്നു. മികച്ച നിലവാരത്തിലുളള ഗവേഷണങ്ങള്‍ നടത്തുന്നതിലും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിലും ഈ വിഭാഗം ബദ്ധശ്രദ്ധമാണ്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസരംഗത്ത് മികച്ച ഗവേഷണങ്ങള്‍ നടത്തുകയും നവീന ആശയങ്ങള്‍ നല്‍കുകയും വേണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്തുകയും ഭാവിയില്‍ സംശയനിവാരണത്തിനായി അവ ഉപയോഗിക്കുകയും വേണം. ലൈബ്രറി മുതലായ അനുബന്ധ സേവനങ്ങളുടെ സഹായം ഈ വിഭാഗത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാവുന്നതാണ്.
കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മാനേജ്മെന്റ് വിവരസംവിധാനം ശക്തിപ്പെടുത്തുന്നതിനും, അതിനാവശ്യമായ ഡേറ്റാ ശേഖരം തയ്യാറാക്കുന്നതിനാവശ്യമായ ഗവേഷണം നടത്തുക എന്നതാണ് ഈ വകുപ്പിന്റെ പ്രാഥമികമായ ലക്ഷ്യം. അതുപോലെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവരശേഖരം രൂപപ്പെടുത്തുന്നതില്‍ ഈ വകുപ്പിനുളള പങ്ക് ചെറുതല്ല. അതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേന്ദ്ര മാവനശേഷി വകുപ്പിന്റെയും സഹായം എടുത്തു പറയേണ്ടതാണ്. ഈ വകുപ്പിന്റെ നേതൃത്വത്തില്‍ സീമാറ്റ്-കേരള അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധമായ സ്ഥാപനങ്ങളുമായുളള പങ്കാളിത്തത്തിന് നിരന്തരം ശ്രമിക്കുന്നുണ്ട്.
ഇതു കൂടാതെ വിദ്യാഭ്യാസ മേഖലയിലെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുവാന്‍ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക, വിദ്യാഭ്യാസ ആസൂത്രണത്തില്‍ പരിമിത രീതിശാസ്ത്രം അവലംബിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ശില്പശാലകളും, പരിശീലനപരിപാടികളും സംഘടിപ്പിക്കുക, ഈ മേഖലയില്‍ അത്യാധുനിക ഗവേഷണങ്ങള്‍ നടത്തുക എന്നിവയും ഈ വകുപ്പിന്റെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓരോ അധ്യയന വര്‍ഷത്തേയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുന്ന വിഭാഗമാണിത്. ഫലപ്രദമായ ആസൂത്രണവും മാനേജ്മെന്റും സ്കൂളുകളില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം നിലനിര്ത്തുന്നതിലേയ്ക്ക് ഫലപ്രദമായ സംഭാവനകള്‍ നല്‍കും. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തികള്‍ക്കും, മറ്റ് ഗുണഭോക്താക്കള്‍ക്കും തൊഴില്‍പരമായ പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും ആസൂത്രണത്തെയും മാനേജ്മെന്റിനേയും സംബന്ധിക്കുന്ന പരിശീലനവും നല്‍കേണ്ടതാണ്. അതിനാല്‍ ഈ വിഭാഗം വിവിധ കപ്പാസിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമുകളിലൂടെ പ്ലാനിംഗിനേയും മാനേജ്മെന്റിനേയും സംബന്ധിക്കുന്ന പരിശീലനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടതാണ്. ഇതിനായി ഗവേഷണമടക്കമുളള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പരിശീലന പരിപാടികള്‍ പരിഷ്ക്കരിക്കേണ്ടതും ഈ വകുപ്പിന്റെ ചുമതലയാണ്.