എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍റ് മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മാനേജ്മെന്‍റ് വിവരസംവിധാനം ശക്തിപ്പെടുത്തുന്നതിനും, അതിനാവശ്യമായ ഡേറ്റാ ശേഖരം തയ്യാറാക്കുന്നതിനാവശ്യമായ ഗവേഷണം നടത്തുക എന്നതാണ് ഈ വകുപ്പിന്‍റെ പ്രാഥമികമായ ലക്ഷ്യം. അതുപോലെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവരശേഖരം രൂപപ്പെടുത്തുന്നതില്‍ ഈ വകുപ്പിനുളള പങ്ക് ചെറുതല്ല. അതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും കേന്ദ്ര മാവനശേഷി വകുപ്പിന്‍റെയും സഹായം എടുത്തു പറയേണ്ടതാണ്. ഈ വകുപ്പിന്‍റെ നേതൃത്വത്തില്‍ സീമാറ്റ്-കേരള അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധമായ സ്ഥാപനങ്ങളുമായുളള പങ്കാളിത്തത്തിന് നിരന്തരം ശ്രമിക്കുന്നുണ്ട്.

ഇതു കൂടാതെ വിദ്യാഭ്യാസ മേഖലയിലെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുവാന്‍ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക, വിദ്യാഭ്യാസ ആസൂത്രണത്തില്‍ പരിമിത രീതിശാസ്ത്രം അവലംബിക്കുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റി ശില്പശാലകളും, പരിശീലനപരിപാടികളും സംഘടിപ്പിക്കുക, ഈ മേഖലയില്‍ അത്യാധുനിക ഗവേഷണങ്ങള്‍ നടത്തുക എന്നിവയും ഈ വകുപ്പിന്‍റെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു.