റിസര്‍ച്ച്, എഡ്യൂക്കേഷണല്‍ ഇന്നൊവേഷന്‍, കണ്‍സള്‍ട്ടന്‍സി ആന്‍റ് ഡോക്യുമെന്‍റേഷന്‍

വിദ്യാഭ്യാസ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന മികച്ച ഗവേഷണങ്ങള്‍ നല്‍കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുളള വിഭാഗമാണിത്. വിദ്യാഭ്യാസ രംഗത്ത് നേതൃസ്ഥാനം വഹിക്കുന്നവരുടെ നേതൃഗുണങ്ങളും നിര്‍വ്വഹണ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായുളള സീമാറ്റ്-കേരളയുടെ ലക്ഷ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നതിനായി ഈ വിഭാഗം പ്രവര്‍ത്തിക്കുന്നു. മികച്ച നിലവാരത്തിലുളള ഗവേഷണങ്ങള്‍ നടത്തുന്നതിലും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിലും ഈ വിഭാഗം ബദ്ധശ്രദ്ധമാണ്. ഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസരംഗത്ത് മികച്ച ഗവേഷണങ്ങള്‍ നടത്തുകയും നവീന ആശയങ്ങള്‍ നല്‍കുകയും വേണം. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്തുകയും ഭാവിയില്‍ സംശയനിവാരണത്തിനായി അവ ഉപയോഗിക്കുകയും വേണം. ലൈബ്രറി മുതലായ അനുബന്ധ സേവനങ്ങളുടെ സഹായം ഈ വിഭാഗത്തിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാവുന്നതാണ്.