അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ്
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓരോ അധ്യയന വര്‍ഷത്തേയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിഭാഗമാണിത്. ഫലപ്രദമായ ആസൂത്രണവും മാനേജ്മെന്റും സ്കൂളുകളില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം നിലനിര്ത്തുന്നതിലേയ്ക്ക് ഫലപ്രദമായ സംഭാവനകള്‍ നല്‍കും. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തികള്‍ക്കും, മറ്റ് ഗുണഭോക്താക്കള്‍ക്കും തൊഴില്‍പരമായ പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും ആസൂത്രണത്തെയും മാനേജ്മെന്റിനേയും സംബന്ധിക്കുന്ന പരിശീലനവും നല്‍കേണ്ടതാണ്. അതിനാല്‍ ഈ വിഭാഗം വിവിധ കപ്പാസിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമുകളിലൂടെ പ്ലാനിംഗിനേയും മാനേജ്മെന്റിനേയും സംബന്ധിക്കുന്ന പരിശീലനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടതാണ്. ഇതിനായി ഗവേഷണമടക്കമുളള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പരിശീലന പരിപാടികള്‍ പരിഷ്ക്കരിക്കേണ്ടതും ഈ വകുപ്പിന്റെ ചുമതലയാണ്.