ഉദ്ദേശ്യങ്ങള്‍
നിര്‍ദ്ദിഷ്ട പരിശീലന പരിപാടികള്‍ക്കൊപ്പം തന്നെ വിദ്യാഭ്യാസ മാനേജ്മെന്‍റ്, ആസൂത്രണം, ഭരണനിര്‍വ്വഹണം എന്നിവയുമായി ബന്ധപ്പെട്ട അക്കാദമികവും പ്രവര്‍ത്തനോന്‍മുഖമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ സീമാറ്റ്-കേരള വ്യാപൃതമാണ്.
-
വിദ്യാഭ്യാസ ആസൂത്രണത്തിലും മാനേജ്മെന്‍റിലും ഒരു മികവിന്‍റെ കേന്ദ്രമാകുക
-
ആസൂത്രണ നിര്‍വ്വഹണത്തിന്‍റെ ഗുണമേന്‍മ ഉയര്‍ത്തുക
-
വിദ്യാഭ്യാസ ആസൂത്രണ മാനേജ്മെന്‍റില്‍ ഗവേഷണങ്ങള്‍ നടത്തുകയും അവ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
-
മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആവശ്യപ്രകാരം വേണ്ട വിദഗ്ദ്ധ അഭിപ്രായം നല്‍കുക
-
വിദ്യാഭ്യാസ മാനേജ്മെന്‍റുമായും ആസൂത്രണവുമായും ബന്ധപ്പെട്ട ആശയങ്ങളുടെയും, വിവരങ്ങളുടെയും ശുദ്ധീകരണശാലയായി പ്രവര്‍ത്തിക്കുക
-
സമാന സ്വഭാവമുളള സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക
-
മുകളില്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി ലേഖനങ്ങളും, മാഗസിനുകളും, ജേര്‍ണലുകളും പ്രസിദ്ധീകരിക്കുക
-
വിദ്യാഭ്യാസ നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപങ്ങളുടെയും, അധ്യാപകരുടെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുക
-
നൂതനമായ പദ്ധതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുക
-
വിദ്യാഭ്യാസ മാനേജുമെന്‍റും ആസൂത്രണവുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ നടത്തുക
-
സാങ്കേതിക വിഭവങ്ങളുടെ പരമാവധി ഉപഭോഗത്തിനായി മറ്റ് സ്ഥാപനങ്ങളുടെ സഹായം ഉറപ്പുവരുത്തുക
-
വിദ്യാഭ്യാസ ആസൂത്രണവും, മാനേജ്മെന്‍റുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിനും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപദേശം നല്‍കുക
-
വിദ്യാഭ്യാസ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട മേഖലയില്‍ സെമിനാറുകളും, ശില്പശാലകളും, സമ്മേളനങ്ങളും, സിംപോസിയവും സംഘടിപ്പിക്കുക
-
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പഠന ഉപകരണങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കുക
-
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുളള പ്രീ സര്‍വ്വീസ്, ഇന്‍-സര്‍വ്വീസ് കോഴ്സുകള്‍ നല്‍കുക
-
വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണവും, നയരൂപീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളള വ്യക്തികള്‍ക്ക് ബോധവല്‍ക്കരണ പരിപാടികളും, സെമിനാറുകളും സംഘടിപ്പിക്കുക
-
വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണവും, മാനേജമെന്‍റുമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് അക്കാദമികവും തൊഴിലധിഷ്ഠിതവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക